തുക്കാക്കര ഫയർ ഓഫീസർ കെ എൻ സതീശന്റെ നേതൃത്വത്തിൽ വളരെ കുറച്ച് അഗ്നി രക്ഷാ സേനാംഗങ്ങളായിരുന്നു ആദ്യം ബ്രഹ്മപുരത്തെത്തിയത്. ഫയർ ടെൻഡറുകൾക്ക് ഉള്ളിലേക്കു കടക്കാൻ നല്ല വഴി പോലുമില്ലാതിരുന്നിട്ടും എല്ലാ ബുദ്ധിമുട്ടുകളേയും അവഗണിച്ച് പന്ത്രണ്ട് ദിവസത്തെ അഗ്നിരക്ഷാ പ്രവർത്തനം കേരള ഫയർഫോഴ്സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അഗ്നി രക്ഷാദൗത്യമായി മാറി. ” മിഷൻ സേഫ് ബ്രത്ത് ” എന്ന പേരിൽ.
അതോടൊപ്പം തീയണയ്ക്കാൻ അക്ഷീണം പ്രവർത്തിച്ച അഗ്നിശമന സേനക്ക് ഹൈക്കോടതിയുടെയുടേയും അഭിനന്ദനം. മാലിന്യ പ്ലാന്റിലെ തീപിടിത്തവും ഇതുമൂലമുണ്ടായ വിഷപ്പുകയും കൊച്ചിയെ പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിൽ സ്വമേധയാ എടുത്ത കേസ് പരിഗണിക്കവേയാണ് തീയണക്കാൻ ദിവസങ്ങളോളം പ്രവർത്തിച്ച ഉദ്യോഗസ്ഥരെ ഹൈക്കോടതി പ്രശംസിച്ചത്. മാലിന്യ സംസ്കരണത്തിന് കുട്ടികൾക്ക് പരിശീലനം നൽകണം. കൊച്ചിക്കാരെ മുഴുവൻ ബോധവത്ക്കരിക്കുന്നതിനേക്കാൾ നല്ലത് ആയിരം കുട്ടികൾക്ക് പരിശീലനം നൽകുന്നതാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.