ഉയര്‍ന്ന രക്തസമ്മര്‍ദം ഹൃദയത്തെയും വൃക്കയെയും മാത്രമേ ബാധിക്കൂ എന്നാണ് പലരും കരുതിയിരിക്കുന്നത്. എന്നാല്‍ രക്തസമ്മര്‍ദം കൂടുന്നത് കാഴ്ചശക്തിയേയും ബാധിക്കാം. ഉയര്‍ന്ന രക്തസമ്മര്‍ദം റെറ്റിനയിലെ ചെറിയ രക്തക്കുഴലുകളെ ദുര്‍ബലപ്പെടുത്താനും കാഴ്ചശക്തി കുറയുന്നതിലേക്കും നയിക്കും. ഇത് കാഴ്ച മങ്ങല്‍, കറുത്ത പാടുകള്‍ അല്ലെങ്കില്‍ പ്രകാശത്തിന്റെ മിന്നലുകള്‍ പോലുള്ള കാഴ്ച വൈകല്യങ്ങള്‍ക്ക് കാരണമാകും. ഇത് സാധാരണയായി ഐ സ്‌ക്രോക്ക് എന്നറിയപ്പെടുന്നു. ഈ അവസ്ഥ വേദനാജനകമാണ്. എന്നാല്‍ ഉടനടി ചികിത്സിച്ചില്ലെങ്കില്‍ അത് ആരോഗ്യസങ്കീര്‍ണതകള്‍ ഉണ്ടാക്കാം. ഉയര്‍ന്ന രക്തസമ്മര്‍ദം ആവര്‍ത്തിച്ചുള്ള സബ്‌കോണ്‍ജങ്ക്റ്റിവല്‍ ഹെമറേജ് (കണ്ണിന്റെ വെള്ളയില്‍ രക്തസ്രാവം) റെറ്റിന ഹെമറേജ് (റെറ്റിനയ്ക്കുള്ളില്‍ രക്തസ്രാവം) എന്നിവയ്ക്ക് കാരണമാകും. സബ്‌കോണ്‍ജങ്ക്റ്റിവല്‍ ഹെമറേജ് ഒരു ചുവന്ന പാടായി പ്രത്യക്ഷപ്പെടുന്നു. എന്നാല്‍ അപകടകാരിയല്ല. എന്നാല്‍ റെറ്റിന ഹെമറേജ് കാഴ്ചയെ സാരമായി ബാധിക്കുകയും ചിലപ്പോള്‍ ഹൈപ്പര്‍ടെന്‍സിവ് സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യാം. ഉയര്‍ന്ന രക്തസമ്മര്‍ദം ഒപ്റ്റിക് നാഡിയിലേക്കുള്ള രക്ത വിതരണം കുറയ്ക്കുകയും ഇസ്‌കെമിക് ഒപ്റ്റിക് ന്യൂറോപ്പതിക്ക് കാരണമാവുകയും ചെയ്യും. ഇത് സ്ഥിരമായ കാഴ്ച നഷ്ടത്തിന് കാരണമാകും. ഇത് ഗ്ലോക്കോമയ്ക്ക് കാരണമായേക്കാം. പ്രാരംഭ ഘട്ടത്തില്‍ രോഗലക്ഷണങ്ങള്‍ ഉണ്ടാകില്ലെന്നതാണ് ഇതിനെ അപകടകാരിയാക്കുന്നത്. പെരിഫറല്‍ കാഴ്ച ക്രമേണ കുറയാം. ഉയര്‍ന്ന രക്തസമ്മര്‍ദം ഉള്ളവര്‍ പതിവ് നേത്ര പരിശോധന മുടക്കരുത്. ഇത് രോഗാവസ്ഥ നേരത്തെ കണ്ടെത്താനും ആരോഗ്യ സങ്കീര്‍ണതകള്‍ കുറയ്ക്കാനും സാധിക്കും. ഉപ്പിന്റെ ഉപയോഗം കുറയ്ക്കുന്നത് രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ സഹായിക്കും. പുകവലി ഉപേക്ഷിക്കുന്നത് ഹൃദയത്തിന്റെ മാത്രമല്ല, നേത്രങ്ങളുടെയും ആരോഗ്യം സംരക്ഷിക്കും.