പുതിയ അര്‍ബന്‍ ക്രൂസര്‍ ഹൈറൈഡര്‍ സിഎന്‍ജി വകഭേദം പുറത്തിറക്കുമെന്ന് ടൊയോട്ട. കോംപാക്ട് എസ്യുവി വിഭാഗത്തിലെ ആദ്യ സിഎന്‍ജി ഇന്ധന മോഡലായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട്. 25000 രൂപ അഡ്വാന്‍സായി നല്കി വാഹനം ബുക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. വാഹനത്തിന്റെ കരുത്തും ടോര്‍ക്കിന്റെ വിശദവിവരങ്ങളും പുറത്തുവിടാന്‍ കമ്പനി തയാറായിട്ടില്ല. എന്നാല്‍ മാരുതിയുടെ വാഹനങ്ങളിലേതിനു സമാനമായ എന്ജിന് 88 എച്ച്പി 121 എന്‍എം കരുത്ത് ലഭിക്കാനാണ് സാധ്യത. 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാണ് വാഹനത്തിനു നല്‍കുന്നത്. 26 കിലോമീറ്ററിലേറെ ഇന്ധനക്ഷമത വാഹനം വാഗ്ദാനം ചെയ്യും. വാഹനത്തിന്റെ ഇടത്തരം സ്പെക് വിഭാഗത്തിലുള്ള എസ്,ജി വകഭേദങ്ങളിലായിരിക്കും സിഎന്‍ജി ലഭ്യമാകുന്നത്. പൂര്‍ണമായി എല്‍ഇഡി ക്രമീകരിച്ച ഹെഡ്ലാംപ്, 17 ഇഞ്ച് അലോയ് വീലുകള്‍, വലിയ ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, കൂടുതല്‍ സുരക്ഷയ്ക്കായി കര്ട്ടന് എയര്‍ബാഗ് തുടങ്ങി അത്യാധുനിക സന്നാഹങ്ങള്‍ എല്ലാം ചേര്‍ന്ന പാക്കേജായിരിക്കും അര്‍ബന്‍ ക്രൂസര്‍ ഹൈറൈഡറെന്നാണ് അറിയുന്നത്.