ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും മുഖ്യ വേഷത്തിലെത്തുന്ന ഫാന്റസി കോമഡി ചിത്രം ‘ഹലോ മമ്മി’യുടെ ആനിമേറ്റഡ് പ്രൊമോ സോങ്ങ് പുറത്തിറങ്ങി. ‘സരിഗമ’യുടെ യുട്യൂബ് ചാനലിലൂടെ ‘ഗെറ്റ് മമ്മിഫൈഡ്’ എന്ന പേരില്‍ എത്തിയ സോങ്ങ് നടനും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറുമായ ആദ്രി ജോയും യുട്യൂബ് സോങ്ങ് ക്രിയേറ്ററായ അശ്വിന് റാമും ചേര്‍ന്നാണ് ഒരുക്കിയത്. നവാഗതനായ വൈശാഖ് എലന്‍സ് സംവിധാനം ചെയ്യുന്ന ചിത്രം നവംബര്‍ 21 മുതല്‍ തിയറ്ററുകളിലെത്തും. സണ്ണി ഹിന്ദുജ , അജു വര്‍ഗീസ്, ജഗദീഷ്, ജോണി ആന്റണി, ജോമോന് ജ്യോതിര്‍, ബിന്ദു പണിക്കര്‍, അദ്രി ജോ, ശ്രുതി സുരേഷ്, ഗംഗാ മീരാ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
‘ഹലോ മമ്മി’ ആനിമേറ്റഡ് പ്രൊമോ സോങ്ങ്
