രണ്ടാംപാദത്തില്‍ കനത്ത നഷ്ടം നേരിട്ടതിന് പിന്നാലെ ടാറ്റ മോട്ടോഴ്‌സിന്റെ ഓഹരി വില ഇടിഞ്ഞു. ഓഹരി വിപണിയിലെ പ്രമുഖ അനലിസ്റ്റുകള്‍ ടാറ്റമോട്ടോഴ്‌സിന്റെ വില കുറച്ചു. എച്ച്.എസ്.ബി.സി, കൊട്ടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ എന്നിവയെല്ലാം അടുത്ത ഒരു വര്‍ഷത്തേക്കുള്ള കമ്പനിയുടെ ടാര്‍ഗറ്റ് വില 10 മുതല്‍ 11 ശതമാനം വരെ കുറച്ചു. ജെ.പി മോര്‍ഗന്‍ ടാറ്റയുടെ ടാര്‍ഗറ്റ് വില 10 ശതമാനം കുറച്ച് 410 രൂപയാക്കി. രണ്ടാംപാദ ലാഭഫലം പുറത്ത് വന്നതിന് പിന്നാലെയാണ് ഏജന്‍സികള്‍ റേറ്റിങ് കുറച്ചത്. സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാംപാദത്തില്‍ 944.61 കോടിയുടെ നഷ്ടമാണ് ടാറ്റ മോട്ടോഴ്‌സിനുണ്ടായത്. 4,441 കോടിയുടെ നഷ്ടമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ രണ്ടാംപാദത്തില്‍ ടാറ്റക്കുണ്ടായത്.