ഏതു പ്രായക്കാരുടെയും പ്രധാന പ്രശ്നമാണ് മുടികൊഴിച്ചില്‍. എന്നാല്‍ നിങ്ങളുടെ പ്രായം 40 കഴിഞ്ഞെങ്കില്‍ അല്പം സൂക്ഷിക്കണം. കാരണം 40 കഴിഞ്ഞാല്‍ പൊതുവെ ബേബി ഹയര്‍ വളരാനുള്ള സാധ്യത കുറവാണ്. അതിനാല്‍ മുടികൊഴിച്ചില്‍ തടയാന്‍ ചില ആരോഗ്യകരമായ വഴികള്‍ തെരഞ്ഞെടുക്കാം. മുടിയുടെ ആരോഗ്യം മോശമാകുന്നതു കൊണ്ട് മുടികൊച്ചില്‍ വര്‍ധിക്കാന്‍ കാരണം. പ്രോട്ടീന്‍ അടങ്ങിയ പഴങ്ങളും പച്ചക്കറിയും കൂടാതെ പാല്, മുട്ട, മീന്‍, നട്സ്, വിത്തുകള്‍, ധാന്യങ്ങള്‍ തുടങ്ങിയവ ഡയറ്റില്‍ പതിവായി ഉള്‍പ്പെടുത്താന്‍ ശ്രമിക്കണം. കൂടാതെ ആരോഗ്യകരമായ ഭക്ഷണത്തിനൊപ്പം പുറമേയും മുടിയുടെ ആരോഗ്യം ബലപ്പെടുത്തേണ്ടതുണ്ട്. ഉള്ളി/സവോളയുടെ നീരില്‍ ആന്റി-ബാക്ടീരിയല്‍ ഗുണങ്ങളുണ്ട്. ഇവ അണുബാധ ചെറുക്കാനും രക്ത ചംക്രമണം വര്‍ധിപ്പിക്കാനും സഹായിക്കും. ഇത് മുടി കൊഴിച്ചില്‍ തടയാന്‍ സഹായിക്കും. ഉള്ളി നീര് നേരിട്ടോ എണ്ണയില്‍ ചേര്‍ത്തോ മുടിയില്‍ പുരട്ടാവുന്നതാണ്. വെളിച്ചെണ്ണ, തേങ്ങപ്പാല്‍ തുടങ്ങിയ നാളികേര ഉല്പന്നങ്ങള് മുടിയുടെ ആരോഗ്യത്തിന് മികച്ചതാണ്. ആഴ്ചയില്‍ രണ്ട് ദിവസം തേങ്ങാപ്പാല്‍ എണ്ണയുമായി ചേര്‍ത്ത് തലയില്‍ 10 മിനിറ്റ നന്നായി തേച്ചുപിടിപ്പിച്ച ശേഷം മുടി കഴുകുന്നത് മുടി തിളക്കമുള്ളതും ആരോഗ്യമുള്ളതുമാകാന് സഹായിക്കും. ഇത് മുടികൊഴിച്ചില്‍ തടയാനും സഹായിക്കും. മുറ്റത്തു നില്ക്കുന്ന ഒരു കറിവേപ്പില തണ്ടും കുറച്ച് വെളിച്ചെണ്ണയുമുണ്ടെങ്കില്‍ മികച്ചൊരു മുടിക്കൂട്ടുണ്ടാക്കാം. കറിവേപ്പില മുടിയുടെ ബലം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതാണ്. കുളിക്കുന്നതിന് മുന്നോടിയായി വെളിച്ചെണ്ണയില്‍ കറിവേപ്പില ഇട്ടു തിളപ്പിച്ച് ആറ്റിയ എണ്ണ പുരട്ടി നന്നായി മസാജ് ചെയ്ത ശേഷം കഴുകി കളയാം. ഇത് മുടി കൊഴിച്ചില്‍ തടയാന്‍ മികച്ച മാര്‍ഗമാണ്.