ഇനി മുതല്‍ ഹൈ ഡെഫനിഷന്‍ ചിത്രങ്ങള്‍ വാട്‌സ് ആപില്‍ സെന്‍ഡ് ചെയ്യാനാകും. ഈ സേവനം രാജ്യാന്തര തലത്തില്‍ ഉടന്‍തന്നെ ലഭ്യമായിത്തുടങ്ങും. ചിത്രങ്ങള്‍ മാത്രമല്ല വിഡിയോകളും ഇത്തരത്തില്‍ കൈമാറ്റം ചെയ്യാനാകും. എച്ച്ഡി (2000ഃ3000 പിക്‌സല്‍) അല്ലെങ്കില്‍ സ്റ്റാന്‍ഡേര്‍ഡ് (1365ഃ2048 പിക്‌സല്‍) നിലവാരത്തിലുള്ള ചിത്രങ്ങള്‍ അയയ്ക്കാനായി ക്രോപ് ടൂളിനടുത്തായാണ് ഒരു ഓപ്ഷനും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓരോ ഫോട്ടോയിലും ഈ സംവിധാനം മാറ്റാനാവുമെന്നതിനാല്‍ കണക്റ്റിവിറ്റി കുറയുമ്പോഴും സ്റ്റാന്‍ഡേര്‍ഡ് പതിപ്പ് നിലനിര്‍ത്തണോ അതോ എച്ച്ഡിയിലേക്ക് അപ്ഗ്രേഡ് ചെയ്യണോ എന്ന് ഫോട്ടോ-ബൈ-ഫോട്ടോ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കാം. എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷഃ് സംവിധാനം ഉപയോഗിച്ചു ചിത്രങ്ങളുടെ സുരക്ഷയും കമ്പനി ഉറപ്പുവരുത്തിയിരിക്കുന്നു.മള്‍ട്ടി ഡിവൈസ് സേവനം, സ്‌ക്രീന്‍ പങ്കിടല്‍ തുടങ്ങി നിരവധി അപ്‌ഡേറ്റുകളാണ് അടുത്തിടെ വാട്‌സ് ആപ് അവതരിപ്പിച്ചിരിക്കുന്നത്. എച്ച്ഡി ഫോട്ടോ അയയ്ക്കാന്‍ വാട്ട്സ്ആപില്‍ ചാറ്റ് തുറക്കുക. ഫോണില്‍ സംഭരിച്ചിരിക്കുന്ന ഫോട്ടോകള്‍ ആക്സസ് ചെയ്യാന്‍ ക്യാമറ ഐക്കണിലോ ഫയല്‍ ഐക്കണിലോ ടാപ്പ് ചെയ്യുക.. ആവശ്യമെങ്കില്‍ ഒരു അടിക്കുറിപ്പ് ചേര്‍ത്ത് അയയ്ക്കുക. സ്റ്റാന്‍ഡേര്‍ഡ് ക്വാളിറ്റി, അല്ലെങ്കില്‍ എച്ച്ഡി നിലവാരം എന്നിവയില്‍ ഫോട്ടോ അയക്കണോ എന്ന് ഒരു പോപ്പ്-അപ്പ് ചോദിക്കും. ഒരു ഓപ്ഷന്‍ തിരഞ്ഞെടുക്കുക.