എസ്എഫ്ഐഒ അന്വേഷണം ചോദ്യം ചെയ്തുള്ള കെഎസ്ഐഡിസിയുടെ ഹർജി പരിഗണിക്കവെ മാസപ്പടി അന്വേഷണത്തിൽ ഒന്നും ഒളിച്ചു വയ്ക്കരുതെന്നും, കെഎസ്ഐഡിസിയില്‍ എസ്എഫ്ഐഒ അന്വേഷണം തുടരാമെന്നും ഹൈക്കോടതി അറിയിച്ചു. എക്സലോജിക്, സി.എം.ആർ.എൽ, കെ.എസ്.ഐ.ഡി.സി എന്നിവയ്ക്കെതിരെയാണ് അന്വേഷണം. സിഎംആര്‍എലിൽ കെഎസ്ഐഡിസി ഡയറക്ടറെ വെക്കുകയും സാമ്പത്തിക ഇടപാടുകൾ നടത്തുകയും ചെയ്യുമ്പോൾ എന്തുകൊണ്ട് അന്വേഷണം നടത്തിക്കൂടയെന്ന് കേന്ദ്രം ചോദിച്ചു. അന്വേഷണത്തിൽ നിന്ന് കെഎസ്ഐഡിസിക്ക് മാറി നിൽക്കാനാകില്ലെന്നും എസ്എഫ്ഐഒ കോടതിയില്‍ പറഞ്ഞു. ഹർജി ഏപ്രിൽ അഞ്ചിന് പരിഗണിക്കാനായി മാറ്റി.
കെഎസ്ഐഡിസിയില്‍ എസ്എഫ്ഐഒ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി
