ഭക്ഷണപ്പൊതികളില്‍ നിന്നോ അവ തയ്യാറാക്കുമ്പോള്‍ ഉപയോഗിക്കുന്ന വസ്തുക്കളില്‍ നിന്നോ 3,600-ലധികം രാസവസ്തുക്കള്‍ മനുഷ്യശരീരത്തില്‍ എത്തുന്നതായി കണ്ടെത്തല്‍. അവയില്‍ ചിലത് ആരോഗ്യത്തിന് അപകടകരമാണ്. ഇവയില്‍ 100 ഓളം രാസവസ്തുക്കള്‍ മനുഷ്യന്റെ ആരോഗ്യത്തിന് വലിയ അപകടമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സൂറിച്ച് ആസ്ഥാനമായുള്ള എന്‍ജിഒയായ ഫുഡ് പാക്കേജിംഗ് ഫോറം ഫൗണ്ടേഷനില്‍ നിന്നുള്ളതാണ് റിപ്പോര്‍ട്ട്. പാക്കേജിംഗില്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ ഭക്ഷണത്തോടൊപ്പം എങ്ങനെ ഉള്ളില്‍ കടക്കുന്നു എന്നത് സംബന്ധിച്ച് കൂടുതല്‍ ഗവേഷണം ആവശ്യമാണ്. പ്ലാസ്റ്റിക്, പേപ്പര്‍, ഗ്ലാസ്, ലോഹം അല്ലെങ്കില്‍ മറ്റ് വസ്തുക്കള്‍ എന്നിവകൊണ്ട് നിര്‍മ്മിച്ച പാക്കേജിംഗില്‍ നിന്ന് ഭക്ഷണത്തിലേക്ക് മൈഗ്രേറ്റ് ചെയ്യാന്‍ കഴിവുള്ള ഏകദേശം 14,000 ഫുഡ് കോണ്‍ടാക്റ്റ് കെമിക്കല്‍സ് ഗവേഷകര്‍ മുമ്പ് പട്ടികപ്പെടുത്തിയിരുന്നു. കണ്‍വെയര്‍ ബെല്‍റ്റുകളില്‍ നിന്നോ അടുക്കള പാത്രങ്ങളില്‍ നിന്നോ ഭക്ഷത്തിലേയ്ക്ക് ഇത്തരം കെമിക്കലുകള്‍ വരാം. ആളുകള്‍ പാക്കേജിംഗുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന സമയം കുറയ്ക്കണമെന്നും വന്ന പാക്കേജിംഗില്‍ ഭക്ഷണം ചൂടാക്കുന്നത് ഒഴിവാക്കണമെന്നും ശുപാര്‍ശ ചെയ്യുന്നു.