ഗുരു സോമസുന്ദരം പ്രധാന കഥാപാത്രങ്ങളില്‍ ഒന്നായി എത്തുന്ന ചിത്രം ‘ഹയ’ട്രെയിലര്‍ പുറത്തുവിട്ടു. വാസുദേവ് സനല്‍ ആണ് സംവിധാനം. രചന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ മനോജ് ഭാരതിയാണ്. കുടുംബനാഥന്റെ വ്യത്യസ്ത റോളില്‍ ഗുരു സോമസുന്ദരം അഭിനയിക്കുന്ന ‘ഹയ’യില്‍ ഇരുപത്തിനാലോളം പുതുമുഖങ്ങളാണ് അണിനിരക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധയാകര്‍ഷിച്ച ചൈതന്യ പ്രകാശ്, ഭരത്, അക്ഷയ ഉദയകുമാര്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുമ്പോള്‍ ഇന്ദ്രന്‍സ്, ജോണി ആന്റണി, ലാല്‍ ജോസ്, ശംഭു മേനോന്‍, ശ്രീധന്യ, ശ്രീകാന്ത് മുരളി, ശ്രീരാജ്, ലയ സിംസണ്‍, കോട്ടയം രമേഷ്, ബിജു പപ്പന്‍, സണ്ണി സരിഗ, വിജയന്‍ കാരന്തൂര്‍ തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളാകുന്നു. കഥയിലും അവതരണത്തിലും നിരവധി വ്യത്യസ്തതകളോടെ കാമ്പസ്, മ്യൂസിക്, ത്രില്ലര്‍ കോംബോ ഗണത്തില്‍ ഒരുക്കിയ ചിത്രമാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. കാലികപ്രാധാന്യമുള്ള ഒരു സാമൂഹ്യ വിഷയം വളരെ ആഴത്തില്‍ പരിശോധിക്കുന്നുണ്ട് ‘ഹയ’യില്‍.