ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ പുറന്തള്ളാന്‍ പേരയില ചായ ബെസ്റ്റാണ്. അങ്ങനെ ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. കൂടാതെ കരളിന്റെ ആരോഗ്യത്തിനും പേരയിലചായ കുടിക്കുന്നത് നല്ലതാണ്. പ്രോട്ടീന്‍, വിറ്റാമിന്‍ ബി 6, കോളിന്, വിറ്റാമിന്‍ സി, കാല്‍സ്യം, ഇരുമ്പ്, മഗ്നീഷ്യം, മാംഗനീസ്, ഫോസ്ഫറസ്, പൊട്ടാസ്യം, സോഡിയം, ആന്റി ഓക്സിഡന്റുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് പേരയില. ബയോ ആക്റ്റീവ് സംയുക്തങ്ങളായ ആന്റി മൈക്രോബയല്‍, ആന്റി ഇന്‍ഫ്ലമേറ്ററി, ആന്റി ഓക്സിഡന്റ് ഫിനോളിക് സംയുക്തങ്ങള്‍ എന്നിവയും ഇതില്‍ അടങ്ങിയിട്ടുണ്ട്. പ്രമേഹത്തെ തടയുന്നതിനുള്ള പ്രകൃതിദത്ത മാര്‍ഗമായി ജപ്പാനില്‍ അംഗീകരിച്ചിട്ടുള്ള ഒരു ചേരുവയാണ് പേരയിലകള്‍. ഓരോ തവണയും ഭക്ഷണത്തിനു ശേഷം പേരയില ചായ കുടിക്കുന്നത് ശീലമാക്കിയാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറച്ചു കൊണ്ടുവരാന്‍ സാധിക്കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. കൂടാതെ തലമുടിക്കും ചര്‍മത്തിന്റെ ആരോഗ്യത്തിനും ഏറെ ഉത്തമമാണ് പേരയില ചായ. ആന്റിഓക്സിഡന്റ് ലൈക്കോപീനുകളുടെ ഉയര്‍ന്ന സ്വാധീനം മൂലം പേരയിലകള്‍ക്ക് ക്യാന്‍സര്‍ സാധ്യതകളെ കുറയ്ക്കാന്‍ കഴിയും. പ്രത്യേകിച്ച് സ്തനാര്‍ബുദ്ദം, മൂത്രസഞ്ചി അര്‍ബുദം, വായയിലെ കാന്‍സര്‍ എന്നിവയെ പ്രതിരോധിച്ച് നിര്‍ത്താന്‍ ഇതിന് സാധിക്കും. പേരയില ഇലകളില്‍ ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ സി, അയണ്‍ എന്നിവ ചുമ, ജലദോഷം എന്നിവയെ ഒഴിവാക്കാന്‍ സഹായിക്കുന്നു. ശ്വാസകോശത്തെ അണുവിമുക്തമാക്കികൊണ്ട് തൊണ്ടവേദന അടക്കമുള്ള ആരോഗ്യപ്രശ്നങ്ങള്‍ കുറയ്ക്കാന്‍ പേരയിലയിലെ പോഷകങ്ങള്‍ സഹായിക്കും.
കൊളസ്ട്രോളിനെ പുറന്തള്ളാന്‍ പേരയില ചായ
