ഇന്ത്യന്‍ ഇലക്ട്രിക് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ജിടി ഫോഴ്സ് ഏറ്റവും പുതിയ ഇലക്ട്രിക് മോട്ടോര്‍സൈക്കിളായ ജിടി ടെക്സ പുറത്തിറക്കി. 1,19,555 രൂപ എക്‌സ്-ഷോറൂം വിലയിലാണ് ഈ ബൈക്ക് എത്തുന്നത്. നൂതന സാങ്കേതികവിദ്യ, ഉയര്‍ന്ന പ്രകടനം, പരിസ്ഥിതി സൗഹൃദ മൊബിലിറ്റി എന്നിവ ഉപയോഗിച്ച് നഗരങ്ങളിലെ റൈഡര്‍മാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനാണ് ഈ പുതിയ ബൈക്ക് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് കമ്പനി പറയുന്നു. ജിടി ടെക്‌സ കറുപ്പും ചുവപ്പും എന്നീ രണ്ട് നിറങ്ങളില്‍ ലഭ്യമാണ്. റിമോട്ടോ കീയോ ഉപയോഗിച്ച് ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യാം. 17.78 സെന്റീമീറ്റര്‍ എല്‍ഇഡി ഡിസ്‌പ്ലേ വ്യക്തമായ വിവരങ്ങള്‍ നല്‍കുന്നു. കൂടാതെ മെച്ചപ്പെട്ട ദൃശ്യപരതയ്ക്കും സുരക്ഷയ്ക്കുമായി ഒരു ഡിജിറ്റല്‍ സ്പീഡോമീറ്റര്‍, സെന്‍ട്രല്‍ ലോക്കിംഗ് സിസ്റ്റം, എല്‍ഇഡി ഹെഡ്‌ലൈറ്റ്, ടെയില്‍ ലൈറ്റ്, ടേണ്‍ സിഗ്‌നല്‍ ലാമ്പുകള്‍ എന്നിവയും ബൈക്കില്‍ ഉള്‍പ്പെടുന്നു. മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയുള്ള ബിഎല്‍ഡിസി മോട്ടോറാണ് ജിടി ടെക്‌സയ്ക്ക് കരുത്തേകുന്നത്. 2024 അവസാനത്തോടെ 100 ഡീലര്‍ഷിപ്പ് ഷോറൂമുകളിലേക്ക് വ്യാപിപ്പിക്കാനും വില്‍പ്പന, സേവനം, സ്‌പെയര്‍ പാര്‍ട്സ് പിന്തുണ എന്നിവ നല്‍കാനും കമ്പനി പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.