മാരുതി സുസുക്കിയുടെ എസ്യുവി വിഭാഗത്തിലെ മുന്‍നിര മോഡലായ ഗ്രാന്‍ഡ് വിറ്റാര മൂന്നു ലക്ഷം വില്പനയെന്ന നേട്ടത്തിന്റെ നെറുകയില്‍. വെറും 32 മാസംകൊണ്ടാണ് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ ഗ്രാന്‍ഡ് വിറ്റാര ഈ നേട്ടത്തിലേക്കെത്തിയത്. മിഡ് സൈസ് എസ്യുവി വിഭാഗത്തില്‍ തന്നെ പുതിയൊരു ബെഞ്ച്മാര്‍ക്ക് സൃഷ്ടിക്കാന്‍ ഗ്രാന്‍ഡ് വിറ്റാരക്ക് സാധിച്ചു. പ്രീമിയം ടെക് എസ്യുവിയായി അവതരിപ്പിക്കപ്പെട്ട ഗ്രാന്‍ഡ് വിറ്റാര വിപണിയിലെ വിജയയാത്ര തുടരുകയാണ്. സുരക്ഷയുടേയും സാങ്കേതിക ഫീച്ചറുകളുടേയും പ്രീമിയം സൗകര്യങ്ങളുടേയും കാര്യത്തിലുള്ള സമ്പന്നതയാണ് ഗ്രാന്‍ഡ് വിറ്റാരയിലേക്ക് വലിയൊരു വിഭാഗം ഇന്ത്യന്‍ ഉപഭോക്താക്കളെ ആകര്‍ഷിച്ചത്. ഗ്രാന്‍ഡ് വിറ്റാര ലൈന്‍ അപ്പില്‍ 2025ല്‍ പുതിയ അപ്ഡേറ്റുകള് കൊണ്ടുവരാനും മാരുതി സുസുക്കി ശ്രദ്ധിച്ചിട്ടുണ്ട്. കൂടുതല്‍ വകഭേദങ്ങളിലേക്ക് സണ്‍റൂഫ് ലഭ്യമാക്കിയിട്ടുണ്ട്. സെറ്റ(ഒ), ആല്‍ഫ(ഒ), സെറ്റ+(ഒ), ആല്‍ഫ+(ഒ) വകഭേദങ്ങളില്‍ സണ്‍റൂഫ് ലഭ്യമാവും. സുരക്ഷാഫീച്ചറുകളിലേക്കു വന്നാല്‍ എല്ലാ വകഭേദങ്ങളും ആറ് എയര്‍ബാഗ് സുരക്ഷയോടെയാണ് എത്തുന്നത്.