befunky 2022 11 5 12 53 4

നരബലിയെന്നപേരിൽ നടത്തിയ അരുംകൊലക്കേസിൽ കുറ്റപത്രം രണ്ടാഴ്ചക്കുള്ളിൽ നൽകുമെന്ന് സർക്കാർ ഹൈക്കോടതിയിൽ. പത്തനംതിട്ട ഇലന്തൂരിൽ നടന്നത് നരബലിയാണെന്ന് സ്ഥിരീകരിച്ചതായും കൊല്ലപ്പെട്ട പദ്മയുടെ മൃതദേഹം 56 കഷണങ്ങളാക്കി പ്രതികൾ കുഴിച്ചിട്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു. 56 കഷ്ണങ്ങൾ എങ്ങനെയാണ് പുറത്തെടുത്തത് എന്നാരാഞ്ഞ കോടതിയോട് പ്ലാസ്റ്റിക് കവറിലിട്ട മൃതദേഹാവശിഷ്ടങ്ങളാണ് കണ്ടെത്തിയതെന്ന് സർക്കാർ അറിയിച്ചു.കേസിലെ മൂന്നാം പ്രതി ലൈലയുടെ ജാമ്യ ഹർജിയെ സർക്കാർ കോടതിയിൽ എതിർത്തു. സമൂഹത്തെ ഞെട്ടിച്ച നരബലിയിൽ ലൈലയുടെ പങ്ക് വളരെ വലുതാണെന്നും സർക്കാർ കോടതിയിൽ വാദിച്ചു. കൂടാതെ നിരവധി ശാസ്ത്രീയ തെളിവുകളും പ്രതിക്കെതിരെയുണ്ടെന്ന് സർക്കാർ വ്യക്തമാക്കി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *