മഞ്ഞ് ഉരുകി രൂപപ്പെട്ട നദികള്‍ ഇനിയും പൊട്ടി ഒഴുകിയേക്കാമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ജനം ദുരിതാശ്വാസ ക്യാമ്പുകളിൽ തന്നെ കഴിയണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു. ഹെലികോപ്ടറുകള്‍ അടക്കം ഉപയോഗിച്ച് കാണാതായവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. കണ്ടെത്തിയ മൃതദേഹങ്ങളില്‍ 7 എണ്ണം ലാച്ചൻ ക്യാമ്പിലുണ്ടായിരുന്ന സൈനികരുടേതാണ് എന്നാണ് റിപ്പോർട്ട്.