എസ്എഫ്ഐ പ്രതിഷേധത്തിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി. പ്രതിഷേധം കണക്കിലെടുത്ത് കാലിക്കറ്റ് സര്‍വകലാശാലയില്‍ വന്‍ പൊലീസ് സന്നാഹമെത്തി. കാമ്പസിലേക്ക് പ്രവേശനവും പരിമിതപ്പെടുത്തി. ഗവര്‍ണറുടെ സുരക്ഷയ്ക്കായി അഞ്ഞൂറിലധികം പൊലീസുകാരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. ഗസ്റ്റ് ഹൗസിന് മുന്നിലും സുരക്ഷയുണ്ട്.എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. കറുത്ത കൊടിയുമായി എത്തിയ എസ്എഫ്ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി. പ്രതിഷേധത്തിന്റെ ഭാഗമായി സര്‍വകലാശാല ക്യാമ്പസില്‍ വന്‍ പൊലീസ് സന്നാഹമേര്‍പ്പെടുത്തി. ഗവര്‍ണറെ ഒരു കാരണവശാലും ക്യാമ്പസിനകത്തേക്ക് പ്രവേശിപ്പിക്കില്ലെന്ന നിലപാടിലാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍.
എസ്എഫ്ഐ പ്രതിഷേധത്തിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി
