സ്വര്‍ണവില 60,000ലേക്ക്. ഇന്ന് പവന് 520 വര്‍ധിച്ച് 59,520 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചു. ഗ്രാമിന് 65 രൂപയാണ് വര്‍ധിച്ചത്. 7440 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെയാണ് സ്വര്‍ണവില ആദ്യമായി 59,000 തൊട്ടത്. അന്താരാഷ്ട്ര സ്വര്‍ണവില 25 ഡോളറില്‍ അധികം വര്‍ധിച്ചതോടെ ആഭ്യന്തര വിലയിലും കുതിപ്പ് തുടരുകയാണ്. 18 കാരറ്റ് സ്വര്‍ണ്ണം 55 രൂപ വര്‍ധിച്ച് ഗ്രാമിന് 6,130 രൂപയായി. 24 കാരറ്റ് തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 83.5ലക്ഷം രൂപയായി. വെള്ളി വിലയും മുന്നേറ്റം തുടരുന്നുണ്ട്. ഇന്ന് ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 106 രൂപയിലാണ് വ്യാപാരം. അന്താരാഷ്ട്ര സ്വര്‍ണ്ണവില 2,778 ഡോളറിലാണ് നിലവില്‍ വ്യാപാരം നടത്തുന്നത്. തുടക്കത്തില്‍ 2,782 ഡോളര്‍ വരെ ഉയര്‍ന്ന് പുതിയ റെക്കോഡ് ഇട്ടിരുന്നു. ദീപാവലി ആഘോഷങ്ങള്‍ക്ക് ഇന്ത്യയിലാകമാനം സ്വര്‍ണം ഉയര്‍ന്ന വിലയില്‍ വാങ്ങിക്കൂട്ടുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് വരുന്നത്. ഇതും ആഭ്യന്തര വില വര്‍ധിക്കാന്‍ കാരണമാകുന്നുണ്ട്. ഇന്നത്തെ സ്വര്‍ണ വില അനുസരിച്ച് ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലിയും നികുതികളുമൊക്കെ കൂട്ടുമ്പോള്‍ 64,424 രൂപയെങ്കിലും നല്‍കിയാലെ ഒരു പവന്‍ ആഭരണം സ്വന്തമാക്കാനാകു.