ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അവതരിപ്പിച്ച് ആപ്പിള്‍. ഐഫോണ്‍ 15 പ്രോ മുതലുള്ള മോഡലുകളിലാവും ആപ്പിള്‍ ഇന്റലിജന്‍സ് ലഭ്യമാവുക. മാക്, ഐപാഡ് എന്നിവയുടെ പുതിയ വേര്‍ഷനുകളിലും ആപ്പിള്‍ ഇന്റലിജന്‍സ് ലഭ്യമാവും ഇതിനൊപ്പം ഐ.ഒ.എസ് 18 ഓപ്പറേറ്റിങ് സിസ്റ്റം ലഭ്യമാകുന്ന ഫോണുകളില്‍ കോള്‍ റെക്കോഡിങ് ഫീച്ചറും ആപ്പിള്‍ അവതരിപ്പിച്ചിട്ടുണ്ട്. പുതിയ റൈറ്റിങ് ടൂളുകളാണ് ആപ്പിള്‍ ഇന്റലിജന്‍സിന്റെ പ്രധാന പ്രത്യേകതകളിലൊന്ന്. മെയില്‍, മെസേജ്, പേജ് എന്നിവയിലെല്ലാം ഉപയോഗിക്കാവുന്ന റൈറ്റിങ് ടൂളുകളുടെ പാക്കേജാണ് ഇത്. നമ്മള് എഴുതുന്ന ഉള്ളടക്കത്തെ തെറ്റുകള്‍ പരിഷ്കരിച്ച് എഴുതാനും പ്രൂഫ് റീഡിങ് നടത്താനും ആപ്പിള്‍ ഇന്റലിജന്‍സിന് സാധിക്കും. ഇതിനൊപ്പം ഏറ്റവും ചുരുക്കി മികച്ച ഭാഷയില്‍ എഴുത്ത് നടത്താനും ആപ്പിള്‍ ഇന്റലിജന്‍സിന് സഹായിക്കും. പൂര്‍ണമായും പരിഷ്കരിച്ച മെയില്‍ ആപ്പാണ് മറ്റൊരു പ്രത്യേകത. സിരിയേയും ആപ്പിള്‍ പൂര്‍ണമായും പുതുക്കി പണിയും. ഇതിനൊപ്പം പുതിയ ഫോട്ടോ ആപ്പിള്‍ ഇന്റലിജന്‍സിന്റെ പ്രത്യേകതയാണ്.
ഐഫോണില്‍ ഇനി കോള്‍ റെക്കോഡിങും
