ചരിത്രത്തിലാദ്യമായി 75,000 രൂപയിലേയ്ക്കെത്തി സ്വര്‍ണവില. ഇന്ന് ഒറ്റയടിക്ക് 2200 രൂപയാണ് വര്‍ധിച്ചത്. ഇതോടെ പവന് വില 74,000 കടന്ന് പുതിയ ഉയരം കുറിച്ചു. 74,320 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് 275 രൂപയാണ് വര്‍ധിച്ചത്. 9290 രൂപ ആണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് പൊന്നിന്റെ വില ഗ്രാമിന് 7,650 രൂപയായി. വെള്ളിവില 109 രൂപയില്‍ തന്നെയാണ്. അന്താരാഷ്ട്ര സ്വര്‍ണവില 3,485 ഡോളറാണ്. സമീപകാലത്തെ ഒരു ദിവസം കൂടുന്ന ഏറ്റവും വിലവര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. കഴിഞ്ഞ 12 ദിവസം കൊണ്ട് 560 ഡോളറിന്റെ വിലവര്‍ധനമാണ് അന്താരാഷ്ട്ര സ്വര്‍ണവിലയില്‍ ഉണ്ടായത്. അന്താരാഷ്ട്ര മാര്‍ക്കറ്റിലെ താരിഫ് യുദ്ധവും ഓഹരി വിപണികളിലെ അനിശ്ചിതത്വവും നിക്ഷേപകരുടെ കണ്ണ് സ്വര്‍ണത്തിലേക്ക് പതിക്കാന്‍ ഇടയാക്കി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സ്വര്‍ണം നിക്ഷേപകര്‍ക്ക് വലിയ നേട്ടം നല്‍കിയിരുന്നു. സുരക്ഷിത നിക്ഷേപം എന്ന പൊതുവികാരവും സ്വര്‍ണവില ഉയര്‍ത്തുന്നതില്‍ നിര്‍ണായകമായി.
സ്വര്‍ണവില 75,000 രൂപയിലേയ്ക്ക്!
