തിരുവിതാംകൂർ എന്ന പേര് നാമാവശേഷമായി കൊണ്ടിരിക്കുകയാണെന്നും പല സ്ഥാപനങ്ങളുടെയും പേരിൽ നിന്ന് തിരുവിതാംകൂർ മായുന്നുവെന്നും ഗൗരി ലക്ഷ്‌മി ഭായി. കേരള യൂണിവേഴ്സിറ്റിയുടെ പേര് ട്രാവൻകൂർ യൂണിവേഴ്സിറ്റി എന്നാക്കി മാറ്റണമെന്നും അവർ ആവശ്യപ്പെട്ടു. 1937 ൽ ചിത്തിര തിരുനാൾ മാഹാരാജാവ് ഉണ്ടാക്കിയതാണ് ട്രാവൻകൂർ യൂണിവേഴ്സിറ്റി. നമ്മുടെ ഭൂമിക്ക് പേരില്ല, നമ്മുടെ ഭൂമിക്ക് ഓർമ്മ പോലും ഇല്ലാതായി എന്നും അവർ വിമർശിച്ചു. തിരുവനന്തപുരത്ത് എൻ.വി സാഹിത്യ വേദി പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു ഗൗരി ലക്ഷ്‌മി ഭായി.
![](https://dailynewslive.in/wp-content/uploads/2024/03/WhatsApp-Image-2024-03-20-at-12.41.59-96x96.jpeg)
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan