ഉര്‍വശിയും ഇന്ദ്രന്‍സും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രമാണ് ‘ജലധാര പമ്പ്‌സെറ്റ് സിന്‍സ് 1962’. ആഷിഷ് ചിന്നപ്പയാണ് ചിത്രത്തിന്റെ സംവിധാനം. ആക്ഷേപഹാസ്യ ഗണത്തില്‍ വരുന്ന ഒരു ചിത്രമാണ് ‘ജലധാര പമ്പ്‌സെറ്റ് സിന്‍സ് 1962’. ചിത്രത്തിന്റെ റിലീസ് ഓഗസ്റ്റ് പതിനൊന്നിനായിരിക്കും. സാഗര്‍, ജോണി ആന്റണി, ടി ജി രവി, വിജയരാഘവന്‍, അല്‍ത്താഫ്, ജയന്‍ ചേര്‍ത്തല, ശിവജി ഗുരുവായൂര്‍, സജി ചെറുകയില്‍, കലാഭവന്‍ ഹനീഫ്, തങ്കച്ചന്‍ വിതുര, വിഷ്ണു ഗോവിന്ദന്‍, സംസ്ഥാന അവാര്‍ഡ് ജേതാവ് മാസ്റ്റര്‍ ഡാവിഞ്ചി, സനുഷ, നിഷ സാരംഗ്, അഞ്ജലി സുനില്‍കുമാര്‍, സ്‌നേഹ ബാബു, ഷൈലജ അമ്പു, നിത കര്‍മ്മ തുടങ്ങിയവരും ‘ജലധാര പമ്പ്‌സെറ്റ് സിന്‍സ് 1962’ല്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. പ്രജിന്‍ എം പിക്കൊപ്പം സംവിധായകനും തിരക്കഥയില്‍ പങ്കാളിയാകുന്നു. സജിത്ത് പുരുഷനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. കൈലാസ് മേനോനാണ് ചിത്രത്തിന്റെ സംഗീതം.