എം.എല്‍.എ പി.വി അൻവറിനെതിരെ പ്രതിഷേധവുമായി വനം വകുപ്പ് ജീവനക്കാര്‍. പി വി അൻവർ വാഹന പാര്‍ക്കിങിൻ്റെ പേരില്‍ ഉദ്യോഗസ്ഥരെ ഭീഷണിപെടുത്തിയത് പ്രതിഷേധാര്‍ഹമാണെന്ന് കേരള ഫോറസ്റ്റ് പ്രോട്ടക്റ്റിവ് സ്റ്റാഫ് അസോസിയേഷൻ വാർത്താക്കുറിപ്പിൽ വിമർശിച്ചു. ആത്മാഭിമാനത്തോടെ ജോലി ചെയ്യുന്നതിനുള്ള സാഹചര്യം വനം വകുപ്പ് ജീവനക്കാര്‍ക്ക് ഉണ്ടാകണം. ജീവനക്കാരുടെ ആത്മാഭിമാനം സംരക്ഷിക്കുന്നതിന് ഏതറ്റം വരെ പോകുന്നതിനും ഒരുക്കമാണെന്ന് ഓരോ അംഗങ്ങൾക്കും ഉറപ്പും നൽകുന്നുവെന്നും സംഘടന വ്യക്തമാക്കി.
എം.എല്‍.എ പി.വി അൻവറിനെതിരെ പ്രതിഷേധവുമായി വനം വകുപ്പ് ജീവനക്കാര്‍
