വിദേശനാണ്യ കരുതല്‍ ശേഖരത്തിന്റെ കാര്യത്തില്‍ പുതിയ റെക്കോഡ് സൃഷ്ടിച്ചിരിക്കുകയാണ് ഇന്ത്യ. ചരിത്രത്തിലാദ്യമായി ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം 700 ബില്യണ്‍ ഡോളറിന് മുകളിലെത്തി. ഇതോടെ ഏറ്റവും വലിയ വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ ഇന്ത്യ ലോകത്ത് നാലാം സ്ഥാനത്ത് എത്തി. ചൈന, ജപ്പാന്‍, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നീ രാജ്യങ്ങള്‍ മാത്രമാണ് ഇന്ത്യക്ക് മുന്നിലുളളത്. ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം ഒരാഴ്ചയ്ക്കുള്ളില്‍ 12.588 ബില്യണ്‍ ഡോളറാണ് വര്‍ധിച്ചത്. സെപ്റ്റംബര്‍ 27 ന് അവസാനിച്ച ആഴ്ചയില്‍ എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 704.885 ബില്യണ്‍ ഡോളറില്‍ ഫോറെക്‌സ് ശേഖരം എത്തിയതായും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. വിദേശനാണ്യ കരുതല്‍ ശേഖരം സാധാരണയായി യു.എസ് ഡോളറിലാണ് സൂക്ഷിക്കുന്നത്. രൂപ ശക്തമാകുമ്പോള്‍ ആര്‍.ബി.ഐ തന്ത്രപരമായി ഡോളര്‍ വാങ്ങുകയും ദുര്‍ബലമാകുമ്പോള്‍ വില്‍ക്കുകയും ചെയ്യുന്ന നയമാണ് സ്വീകരിക്കുന്നത്. ഇത് രൂപയെ താരതമ്യേന സ്ഥിരതയുളള കറന്‍സിയാക്കി മാറ്റുന്നുണ്ട്. രൂപയില്‍ വലിയ തോതില്‍ ചാഞ്ചാട്ടം രേഖപ്പെടുത്താത്തത് ഇന്ത്യന്‍ ആസ്തി