സംസ്ഥാന ബജറ്റിൽ സപ്ലൈകോയെ പരിഗണിക്കാത്തതിൽ ഭക്ഷ്യ മന്ത്രി ജിആർ അനിലിനു നീരസം. ബജറ്റിൽ സപ്ലൈകോ കുടിശിക തീർക്കാൻ സഹായവും ഉണ്ടായിരുന്നില്ല. ബജറ്റിന് ശേഷം ധനമന്ത്രിക്ക് ഹസ്തദാനം നൽകാൻ തയ്യാറാവാതിരുന്ന ജിആർ അനിൽ അതൃപ്തി മുഖ്യമന്ത്രിയെയും ധനമന്ത്രിയെയും അറിയിച്ചേക്കും.