പാലക്കാട് ആലത്തൂരിലെ ബാറിൽ ഇന്നലെ രാത്രിയുണ്ടായ വെടിവെപ്പിൽ മാനേജർ രഘുനന്ദന് വെടിയേറ്റു. സംഭവത്തിൽ 5 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിക്കാനെത്തിയ ആളുകളും മാനേജറും തമ്മിലുണ്ടായ സംഘര്‍ഷമാണ് വെടിവെപ്പിൽ കലാശിച്ചത്. മോശം സര്‍വീസെന്ന പേരിൽ തര്‍ക്കമുണ്ടാവുകയും, തുടർന്ന്എയര് പിസ്റ്റളുപയോഗിച്ച് വെടിയുതിര്‍ത്തെന്നുമാണ് വിവരം. അറസ്റ്റിലായവരിൽ നാല് പേര് കഞ്ചിക്കോട് സ്വദേശികളാണ്.