തൃപ്പൂണിത്തുറയിൽ പടക്കശേഖരം പൊട്ടിത്തെറിച്ച് അപകടം. പാലക്കാട്ട് നിന്നും ഉത്സവത്തിനെത്തിച്ച പടക്കങ്ങൾ വാഹനത്തിൽ നിന്നിറക്കുമ്പോൾ പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. തീ പിടിത്തത്തിൽ ഒരു സ്ത്രീയടക്കം ഏഴ് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ 2 പേരുടെ നില ഗുരുതരമാണ്. സമീപത്തെ 25 ഓളം വീടുകൾക്കും കേടുപാടുകളുണ്ടായി. 300 മീറ്റർ അകലെ വരെ പൊട്ടിത്തറിയുടെ പ്രകമ്പനമുണ്ടായി എന്നാണ് നാട്ടുകാർ പറയുന്നത്.
തൃപ്പൂണിത്തുറയിൽ പടക്കശേഖരം പൊട്ടിത്തെറിച്ച് അപകടം
