പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ഫിൻലാൻഡ് വിദ്യാഭ്യാസ മന്ത്രി അന്ന മജ ഹെൻറിക്‌സൺ, ഫിൻലാൻഡ് അംബാസിഡർ, ഫിൻലാൻഡ് കോൺസുലേറ്റ് ജനറൽ എന്നിവർ അടങ്ങുന്ന ഉന്നതതല സംഘത്തെ തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വീകരിച്ചു. വിദ്യാഭ്യാസ രംഗത്ത് സഹകരിക്കാവുന്ന മേഖലകളെ കുറിച്ച് വിശദമായ ചർച്ച നടത്താനാണ് സംഘം കേരളത്തിൽ എത്തിയത്.