അരി മോഷ്ടിച്ചെന്ന കാരണത്താല്‍ അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം വിചാരണ നടത്തി മര്‍ദിച്ചു കൊന്ന മധുവിന്റെ കേസില്‍ അന്തിമ വിധി ഈ മാസം 30 ന്. മണ്ണാര്‍ക്കാട് പട്ടികജാതി പട്ടികവര്‍ഗ കോടതിയാണ് കേസിൽ വിധി പറയുന്നത്. കൊലപാതകത്തിന് അഞ്ച് വര്‍ഷത്തിന് ശേഷമാണ് കേസിന്റെ വാദം പൂര്‍ത്തിയായതും വിധി വരുന്നതും. മുക്കാലി, ആനമൂളി, കള്ളമല പരിസരത്തുള്ള പതിനാറുപേരാണ് കേസിലെ പ്രതികള്‍. 129 പേരില്‍ 100 സാക്ഷികളെ കോടതി വിസ്തരിച്ചു.മധുവിന്റെ കുടുംബത്തിനും സാാക്ഷികള്‍ക്കും പൊലീസ് സുരക്ഷ നല്‍കിയാണ് കേസിന്റെ വാദം പൂര്‍ത്തിയാക്കിയത്.