തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് ഇപി ജയരാജൻ . ഗൂഢാലോചന നടത്തുന്നത് ആരാണെന്നറിയാമെന്നും, മാധ്യമ രംഗത്തുള്ളവരോട് തന്നെ ചോദിച്ചാൽ മനസിലാകുമെന്നും,ജനകീയ പ്രതിരോധ യാത്രയിൽ പങ്കെടുക്കില്ലെന്ന് പറഞ്ഞിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.
വൈദേകം റിസോർട്ടിൽ നടന്നത് ആദായനികുതി വകുപ്പിന്റെ പരിശോധനയാണെന്നും ഇഡിക്ക് ആരെങ്കിലും പരാതി നൽകിയിട്ടുണ്ടോയെന്ന കാര്യം അറിയില്ലെന്നും റിസോർട്ടിന്റെ സി ഇ ഒ പറഞ്ഞു.
കുടുംബത്തിന് പങ്കാളിത്തമുള്ള റിസോർട്ടിനായി മുൻ വ്യവസായ മന്ത്രിയെന്ന നിലയിൽ ഇപി ജയരാജൻ വഴിവിട്ട ഇടപെടലുകൾ നടത്തിയെന്നും, അഴിമതിയും ഗൂഢാലോചനയും കള്ളപ്പണം വെളുപ്പിക്കൽ ആരോപണവും അന്വേഷിക്കണമെന്നുമാണ് പരാതിയിലെ പ്രധാന ആവശ്യം.യൂത്ത് കോൺഗ്രസ് നേതാവ് നൽകിയ പരാതിയിലാണ് അന്വേഷണത്തിന് അനുമതി തേടിയത്.ഇപി ജയരാജന്റെ കുടുംബം ഉൾപ്പെട്ട വൈദേകം റിസോർട്ടിനെതിരായ പരാതിയിൽ അന്വേഷണത്തിന് സർക്കാർ അനുമതി തേടി വിജിലൻസ് നേരത്തേ കത്ത് നൽകിയിരുന്നു. നിയമം ലംഘിച്ചിച്ചുള്ള അനുമതികൾ നൽകാനായി ആന്തൂർ നഗരസഭ അധ്യക്ഷയും ഉദ്യോഗസ്ഥരും ഗൂഢാലോചന നടത്തിയെന്നും പരാതിയിലുണ്ടായിരുന്നു.