ഒരു കുടയും കുറച്ചു വെള്ളവും കൊടുത്ത് അവിടെ തന്നെ ഗവര്‍ണറെ ഇരുത്തണമായിരുന്നുവെന്ന് എൽഡിഎഫ് കൺവീനര്‍ ഇപി ജയരാജൻ. പൊലീസിനോട് എസ്എഫ്ഐക്കാര്‍ക്കെതിരെ കേസെടുക്കണം എന്ന് പറയാൻ ഗവർണർക്ക് എന്ത് അധികാരമാണ് ഉള്ളതെന്നും, ആദരവ് ദൗർബല്യമായി എടുക്കരുത്. അദ്ദേഹം ചെയ്തത് ക്രിമിനൽ കുറ്റമാണ്. റോഡ് ഉപരോധിച്ചു. ഗതാഗതം തടസ്സപ്പെടുത്തി. ആരെങ്കിലും ആഭ്യന്തര മന്ത്രിയെ റോഡരികിൽ ഇരുന്നു വിളിക്കുമോ. സുരക്ഷ കാറ്റഗറി മാറ്റിയാലും ഒരു കുഴപ്പവും ഇല്ല. ഇതിനു പിന്നിൽ സതീശന്റെ ഉപദേശം ഉണ്ടോ എന്നും നോക്കണം. നാടകം ആരോപണം പതിവായി പറഞ്ഞുകൊണ്ടിരിക്കുന്നുവെന്നും ഇപി ജയരാജൻ കുറ്റപ്പെടുത്തി.
ഗവര്‍ണറുടെ നടപടിയെ വിമര്‍ശിച്ച് ഇപി ജയരാജൻ
