പ്രശസ്ത ചലച്ചിത്രകാരനും എഴുത്തുകാരനുമായ പത്മരാജന്റെ മകന്‍ എഴുതിയ ചെറുകഥകളുടെ സമാഹാരമാണ് ഇനിയും നഷ്ടപ്പെടാത്തവര്‍. ഒരു പിടി വാടാമലരുകള്‍, ഭിക്ഷ, പൂച്ചക്കുട്ടി, തിമ്മയ്യ, കലശം, ഒരു തൊട്ടാവാടിചരിതം തുടങ്ങി പത്ത് ചെറുകഥകളാണ് ഉള്ളടക്കം. രണ്ട് പതിറ്റാണ്ട് മുമ്പ് കഥാകൃത്ത് എം. സുകുമാരന്‍ ഈ പുസ്തകത്തിന്റെ ആദ്യ പതിപ്പിന് അവതാരികയെഴുതിയതിലെ അവസാനവാക്യം ഇങ്ങിനെയാണ്: ആരെല്ലാമോ അവനെഴുതുന്ന കഥകള്‍ വായിക്കാറുണ്ട്. ഏതെല്ലാമോ ഹൃദയങ്ങളില്‍ അവന്റെ വരികള്‍ വെയിലും നിലാവും പരത്തുന്നു. ‘ഇനിയും നഷ്ടപ്പെടാത്തവര്‍’. അനന്തപദ്മനാഭന്‍. ഡിസി ബുക്‌സ്. വില 135 രൂപ.