ഇറാന്റെ മിസൈൽ ആക്രമണത്തിൽ ഇസ്രയേലിൽ എട്ട് മരണം ഇരുന്നൂറിലേറെ പേർക്ക് പരിക്കേറ്റു നിരവധി കെട്ടിടങ്ങൾ തകർന്നു നിരവധി പേരെ കാണാനില്ലെന്നും റിപ്പോര്‍ട്ട്. ഇറാന്റെ എണ്ണ സംഭരണികളും ഊർജ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ഇസ്രയേൽ രാത്രി നടത്തിയ വ്യോമാക്രമണനങ്ങളിൽ തെഹ്റാൻ അടക്കം നഗരങ്ങളിൽ കനത്ത നാശമുണ്ടായി. ആക്രമണം തുടരുമെന്ന് ഇരുപക്ഷവും വ്യക്തമാക്കിയതോടെ സംഘർഷം പൂർണ്ണ യുദ്ധത്തിലേക്ക് നീങ്ങുകയാണ്. തുടർച്ചയായ രണ്ടാം ദിവസവും ഇസ്രയേലിന്റെ വ്യോമ പ്രതിരോധ സംവിധാനം മറികടന്ന് ഇറാന്റെ ഉഗ്രമായ പ്രത്യാക്രമണം. ഏറ്റവും കനത്ത ആക്രമണം ഉണ്ടായത് ഇസ്രയേലിന്റെ സുപ്രധാന തുറമുഖ നഗരമായ ഹൈഫയിലാണ്. ഹൈഫ ഓയിൽ റിഫൈനറി അടക്കം ഹൈപ്പർസോണിക് മിസൈലുകൾ പ്രയോഗിച്ചെന്നും ഇസ്രയേലിന്റെ യുദ്ധവിമാന നിർമാണ കേന്ദ്രം ആക്രമിച്ചെന്നും ഇറാന്‍ അവകാശപ്പെടുന്നു.