‘ലോര്‍ഡ് ഓഫ് ദി ഫ്ളൈസ്’ എന്ന കൃതി പ്രസിദ്ധീകരിച്ചു മൂന്നു ദശകം കഴിയാറായപ്പോഴാണ് അതിന്റെ കര്‍ത്താവായ വില്യം ഗോള്‍ഡിങ് എന്ന ഇംഗ്ലീഷ് നോവലിസ്റ്റിന് നോബല്‍ സമ്മാനം ലഭിക്കുന്നത്. ഗ്രന്ഥകര്‍ത്താവിന്റെ ജീവിതകാലത്തുതന്നെ ഒരു ക്ലാസിക് ആകാന്‍ കഴിഞ്ഞ അപൂര്‍വം ചില ഇംഗ്ലിഷ് കൃതികളിലൊന്നാണത്. കാര്യകാരണബദ്ധമായ സംഭവങ്ങളുടെ ഒരു ശൃംഖലകൊണ്ടു കഥ പറഞ്ഞൊപ്പിക്കുക എന്നതിലുപരിയായി ഭൗതികപ്രപഞ്ചത്തെയും സമകാലിക സമൂഹത്തെയും വ്യക്തിഗതബന്ധങ്ങളെയും സൂക്ഷ്മതരമായി അപഗ്രഥിക്കുവാനും ഉദ്ഗ്രഥിക്കുവാനും ശ്രമിക്കുന്ന ഒരു കൃതി എന്ന നിലയില്‍ അപഭ്രംശം സംഭവിക്കാത്ത യശസ്സു നേടിയിട്ടുണ്ട്. ‘ഈച്ചകളുടെ തമ്പുരാന്‍’. പഠനം: ഡോ. കെ. അയ്യപ്പപ്പണിക്കര്‍ വിവര്‍ത്തനം: പി.എ. വാരിയര്‍. ഡിസി ബുക്‌സ്. വില 288 രൂപ.