എടത്വ കൃഷി ഓഫീസർ എംജിഷമോളുടെ കൈയ്യിൽ നിന്നു കള്ളനോട്ടുകൾ പിടികൂടിയ കേസ് കേരള പോലീസിന് കീഴിലെ തീവ്രവാദ വിരുദ്ധ സേനയ്ക്ക് കൈമാറാൻ ആലോചന. ഇവരിൽ നിന്നും പിടികൂടിയ നോട്ടുകൾ ഒറിജിനലിനെ വെല്ലുന്ന നോട്ടുകളായിരുന്നു. ഈ നോട്ടുകൾ വിദഗ്ധ പരിശോധനയ്ക്കായി തിരുവനന്തപുരം ഫോറൻസിക് ലാബിലേക്ക് കൈമാറിയിരിക്കുകയാണ്. ഫോറൻസിക് പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തിലാകും തുടർ നടപടിയെന്ന് ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ പറഞ്ഞു.
നിലവിൽ ഡി വൈ എസ് പി യുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. കള്ളനോട്ട് കൈമാറിയതിന് അറസ്റ്റിലായ കൃഷി ഓഫീസർ എംജിഷമോൾ തിരുവനന്തപുരം പേരൂർക്കടയിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിൽസയിലാണ്.