സ്ത്രീകളുടെ ശരീരത്തിലെ വളരെ പ്രധാനപ്പെട്ട ഹോര്‍മോണുകളാണ് ഈസ്ട്രജനും പ്രൊജസ്റ്ററോണും. ഇത് രണ്ടും സ്ത്രീകളിലെ ലൈംഗിക വളര്‍ച്ചയെ സഹായിക്കുന്ന ഹോര്‍മോണ്‍ ആണ്. പ്രൊജസ്റ്ററോണ്‍ ഗര്‍ഭധാരണത്തിനും ഗര്‍ഭവളര്‍ച്ചയ്ക്കും സഹായിക്കുന്ന ഹോര്‍മോണ്‍ ആണ്. കൂടാതെ സ്ത്രീ ശരീരത്തിലെ ആര്‍ത്തവത്തെ നിയന്ത്രിക്കുകയും ഗര്‍ഭധാരണത്തെ സഹായിക്കുകയും ചെയ്യുന്നു. പ്രൊജസ്റ്ററോണിന്റെ കുറഞ്ഞ അളവ് പരിഹരിക്കുന്നതിന് പ്രോജസ്റ്ററോണ്‍ വര്‍ദ്ധിപ്പിക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് പ്രധാനമാണ്. പ്രൊജസ്റ്ററോണ്‍ ഹോര്‍മോണിന്റെ ഉല്‍പാദനത്തെ സഹായിക്കുന്ന മഗ്നീഷ്യം, വിറ്റാമിന്‍ ഇ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് ബദാം. പ്രോജസ്റ്ററോണ്‍ ഹോര്‍മോണിന്റെ ഉല്‍പാദനത്തെ ത്വരിതപ്പെടുത്തുന്ന മഗ്നീഷ്യത്തിന്റെ നല്ല ഉറവിടമാണ് വാഴപ്പഴം. മഗ്നീഷ്യം പിറ്റിയൂട്ടറി ഗ്രന്ഥിയെ നിയന്ത്രിക്കാനും സഹായകമാണ്. ഇത് പ്രോജസ്റ്ററോണിന്റെ ഉത്പാദനത്തെ വര്‍ധിപ്പിക്കുന്നു. മത്തങ്ങ വിത്തുകളില്‍ ഉയര്‍ന്ന അളവില്‍ സിങ്ക് അടങ്ങിയിട്ടുണ്ട്. ഇത് പ്രോജസ്റ്ററോണ്‍ ഉല്‍പാദനത്തെ സഹായിക്കുന്നു. സ്ത്രീകളില്‍ പ്രൊജസ്റ്ററോണിന്റെ ഉല്‍പാദനത്തെ ഉത്തേജിപ്പിക്കുന്ന പ്ലാന്റ് സ്റ്റിറോളുകള്‍ വാല്‍നട്ടില്‍ അടങ്ങിയിട്ടുണ്ട്. വാല്‍നട്ടില്‍ വിറ്റാമിന്‍ ബി 6 ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് പ്രൊജസ്റ്ററോണുകളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു. പ്രൊജസ്ട്രോണ്‍ ഹോര്‍മോണുകളെ സന്തുലിതമാക്കുന്നതിന് ആവശ്യമായ പോഷകങ്ങളായ മഗ്നീഷ്യം, സിങ്ക് എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് വെണ്ടയ്ക്ക. പ്രൊജസ്റ്ററോണ്‍ ഉള്‍പ്പെടെയുള്ള ഹോര്‍മോണുകള്‍ ശരിയായ അളവില്‍ ഉത്പാദിപ്പിക്കാന്‍ ശരീരത്തെ അനുവദിക്കുന്നതിന് ശരിയായ ഭക്ഷണക്രമം ശീലിക്കുകയും സമഗ്രവും ആരോഗ്യകരവുമായ ജീവിതശൈലി നിലനിര്‍ത്തുകയും ചെയ്യേണ്ടത് പ്രധാനമാണ്. ആരോഗ്യമുള്ള മനസും ആരോഗ്യമുള്ള ശരീരവും നിലനിര്‍ത്തേണ്ടതും അത്യാവശ്യമാണ്.