പ്രിയ നടൻ ഇന്നസെന്റ് ചികിത്സയിൽ കഴിയുന്ന എറണാകുളം ലേക് ഷോർ ആശുപത്രിയിൽ മന്ത്രി സജി ചെറിയാൻ സന്ദർശനം നടത്തി. കുടുംബാംഗങ്ങളുമായും ആശുപത്രിയിൽ കൂടെയുള്ള ഇടവേള ബാബു, ജയറാം എന്നിവരുമായും സംസാരിച്ചു. അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണ്. ആശുപത്രി എം ഡി, സി ഇ ഒ, മുതിർന്ന ഡോക്ടർമാർ എന്നിവരുമായി മന്ത്രി സംസാരിച്ചു. ഇന്ന് രാത്രി 8 മണിക്ക് മെഡിക്കൽ ബോർഡ് ചേർന്ന് ചികിത്സാപുരോഗതി വിലയിരുത്തി തുടർന്നുള്ള കാര്യങ്ങൾ തീരുമാനമെടുക്കും. ഈ പരീക്ഷണത്തെയും അതിജീവിച്ചു അദ്ദേഹം തിരിച്ചുവരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം എന്ന് അദ്ദേഹം പറഞ്ഞു.
ഇന്നസെന്റിനെ കാണാൻ മന്ത്രി സജിചെറിയാന് ആശുപത്രിയിലെത്തി
