പൊതുമേഖല സ്ഥാപനങ്ങളിൽ പെൻഷൻ പ്രാ 60 ആക്കിയ തീരുമാനം ഉടൻ പിൻവലിക്കണമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെകട്ടറിയേറ്റ്. 122 പൊതുമേഖലാ സ്ഥാപനങ്ങളിൽ കെഎസ്ഇബി, കെഎസ്ആർടിസി, വാട്ടർ അതോറിറ്റി എന്നീ സ്ഥാപനങ്ങളിൽ ഒഴികെ പുതിയ ഉത്തരവ് ബാധകമാവുകയാണ്. തൊഴിലന്വേഷകരായ ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളെ പ്രതികൂലമായി ബാധിക്കുന്ന ഈ തീരുമാനം ധനവകുപ്പ് പിൻവലിക്കണമെന്നാണ് യുവജന സംഘടനകളുടെ ആവശ്യം. എ ഐ വൈ എഫും മുസ്ലിം യൂത്ത് ലീഗും പെൻഷൻ പ്രായംകൂട്ടിയതിൽ പ്രതിഷേധം അറിയിച്ചിരുന്നു.
റിയാബ് ചെയർമാൻ തലവനായ വിദഗ്ധസമിതിയുടെ ശുപാർശ അംഗീകരിച്ച് കൊണ്ടാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ പെൻഷൻ പ്രായം 60 ആക്കി ഏകീകരിച്ചത്. വിവിധ സ്ഥാപനങ്ങളിൽ 56, 58, 60 എന്നിങ്ങനെ വ്യത്യസ്തമാണ് പെൻഷൻ പ്രായം. ഒന്നരലക്ഷം പേർക്കാണ് ആനുകൂല്യം കിട്ടുക. 29 നാണ് ധനവകുപ്പ് ഉത്തരവിറങ്ങിയത്.