അമിത് ചക്കാലക്കല്‍ നായകനാകുന്ന പുതിയ ചിത്രം ‘പ്രാവി’ന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. മലയാളികളുടെ പ്രിയപ്പെട്ട താരം ദുല്‍ഖര്‍ സല്‍മാന്‍ തന്റെ സോഷ്യല്‍ മീഡിയയില്‍ കൂടിയാണ് ട്രയിലര്‍ റിലീസ് ചെയ്തത്. സൗഹൃദങ്ങളിലൂടെയുള്ള ആഴത്തിനും കുടുംബ ബന്ധങ്ങള്‍ക്കും നര്‍മ്മത്തിനും പ്രാധാന്യം നല്‍കിയുള്ള ചിത്രമാകും ഇതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. പത്മരാജന്റെ കഥയെ അവലംബമാക്കി നവാസ് അലിയാണ് പ്രാവിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. അമിത് ചക്കാലക്കലിനൊപ്പം മനോജ് കെ യു, സാബുമോന്‍, തകഴി രാജശേഖരന്‍, ആദര്‍ശ് രാജ, അജയന്‍ തകഴി, യാമി സോന, ജംഷീന ജമാല്‍, നിഷാ സാരംഗ്, ഡിനി ഡാനിയല്‍, ടീന സുനില്‍, ഗായത്രി നമ്പ്യാര്‍, അലീന എന്നിവര്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രം സെപ്റ്റംബര്‍ 15 ന് തിയറ്ററുകളിലെത്തും.