നിന്നുകൊണ്ട് വെള്ളം കുടിക്കുന്നതിന് ചില ദോഷവശങ്ങളുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഇരുന്നു വേണം വെള്ളം കുടിക്കേണ്ടതെന്ന് പണ്ടുള്ളവര്‍ പറയുന്നതിന് പിന്നില്‍ ചില ജൈവശാസ്ത്രപരമായ കാരണങ്ങളുണ്ടെന്ന് ഡയറ്റീഷനായ ജൂഹി അറോറ. തലമുറകളായി പ്രചാരത്തിലുള്ള ഒരു മിത്താണിത്. എന്നാല്‍ ഇതിന് പിന്നില്‍ ചില ജൈവശാസ്ത്രപരമായ ചില കാരണങ്ങളുണ്ടെന്ന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വിഡിയോയില്‍ ജൂഹി അറോറ പറയുന്നു. നമ്മള്‍ വെള്ളം കുടിക്കുമ്പോള്‍ അത് നേരെ ഒഴുകി ദഹനനാളിയിലൂടെ ആമാശയത്തിലെത്തുന്നു. നിന്നുകൊണ്ട് വെള്ളം കുടിക്കുന്നത് കാല്‍മുട്ടുകളെ നേരിട്ടു ബാധിക്കുമെന്നതില്‍ ശാസ്ത്രിയ തെളിവുകളില്ലെങ്കിലും വെള്ളം വേഗത്തില്‍ വയറ്റിലേക്ക് ആഗിരണം ചെയ്യാന്‍ ഇത് കാരണമാകുന്നു. ഇത് വയറ്റില്‍ അസ്വസ്ഥതയോ ദഹനക്കേടോ ഉണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് ജൂഹി പറയുന്നു. നിന്നുകൊണ്ട് വെള്ളം കുടിക്കുമ്പോള്‍, വെള്ളം ഭക്ഷണനാളിയിലേക്കും പിന്നീട് വയറ്റിലേക്കും വേഗത്തില്‍ ഒഴുകി ദഹനപ്രക്രിയയെ തടസപ്പെടുത്തുന്നു. നിന്നുകൊണ്ട് വെള്ളം കുടിക്കുമ്പോള്‍, ഞരമ്പുകള്‍ പിരിമുറുക്കത്തിലാവുകയും ദ്രാവകങ്ങളുടെ സന്തുലിതാവസ്ഥയെ തടസപ്പെടുത്തുകയും ചെയ്യുന്നു. ഇത് കാലക്രമേണ സന്ധികളില്‍ ദ്രാവകം അടിഞ്ഞുകൂടാന്‍ ഇടയാക്കും. ഇത് സന്ധിവാതത്തിലേക്ക് നയിക്കും. നിന്നുകൊണ്ട് വെള്ളം കുടിക്കുമ്പോള്‍ ആവശ്യമായ പോഷകങ്ങളും വിറ്റാമിനുകളും കരളിലേക്കും ദഹനനാളത്തിലേക്കും എത്തുന്നില്ലെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. നിന്നു കൊണ്ട് വെള്ളം കുടിക്കുമ്പോള്‍, ദ്രാവകം ഉയര്‍ന്ന മര്‍ദ്ദത്തില്‍ ഒരാളുടെ വയറിന്റെ അടിഭാഗത്തേക്ക് ഒരുതരത്തിലുള്ള ഫില്‍ട്ടറേഷനും കൂടാതെ കടന്നുപോകുന്നു. ഇത് ജല മാലിന്യങ്ങള്‍ മൂത്രസഞ്ചിയില്‍ അടിഞ്ഞുകൂടുന്നതിനും വൃക്കകളുടെ പ്രവര്‍ത്തനത്തെ തകരാറിലാക്കുന്നതിനും കാരണമാകുന്നു.