പനിയോ ജലദോഷമോ വരുമ്പോള്‍ കാപ്പി കുടിക്കാതിരിക്കുന്നതാണ് നല്ലത്. പകരം ചൂടു വെള്ളം, കഞ്ഞിവെള്ളം, കട്ടന്‍ചായ തുടങ്ങിയവ കുടിക്കാനാണ് ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. അസുഖബാധിതര്‍ കാപ്പി ഒഴിവാക്കണമെന്ന് പറയുന്നതിന് പിന്നിലെ കാരണം എന്താണെന്ന് അറിയാമോ? കഫൈന്‍ അടങ്ങിയിട്ടുള്ളതിനാല്‍ കാപ്പി കുടിക്കുമ്പോള്‍ ഉറക്കം വരില്ല. അസുഖബാധിതരായി ഇരിക്കുമ്പോള്‍ വിശ്രമമം അത്യാവശ്യമാണ്. എത്ര ഉറക്കം കിട്ടുന്നോ അത്രയും നല്ലത്. കാപ്പി കുടിക്കുന്നത് ശരീരത്തെ വിശ്രമിക്കാനും ഉറങ്ങാനും സഹായിക്കില്ലെന്നതിനാല്‍ അസുഖബാധിതര്‍ കാപ്പി കഴിവതും ഒഴിവാക്കേണ്ടതാണ്. കൂടാതെ കഫൈന്‍ ശരീരത്തെ നിര്‍ജലീകരിക്കാന്‍ കാരണമാകും. കാപ്പി കുടിച്ച് കഴിഞ്ഞാല്‍ ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ തോന്നുന്നതിന്റെ കാരണമിതാണ്. എത്രയധികം കാപ്പി കുടിക്കുന്നുവോ അത്രയധികം നിര്‍ജലീകരണം ശരീരത്തിന് അനുഭവപ്പെടാം. അസുഖ ബാധിതരായിരിക്കുമ്പോള്‍ ശരീരത്തില്‍ ജലാംശം ഉണ്ടാകണം. ശരീരത്തിനു നല്ല വിശ്രമവും പോഷകസമ്പുഷ്ടമായതും എളുപ്പം ദഹിക്കുന്നതുമായ ആഹാരവുമാണ് ഈ സമയത്ത് ആവശ്യം.
പനിയോ ജലദോഷമോ വരുമ്പോള്‍ കാപ്പി കുടിക്കരുത്!
