മൂന്നാം വാരത്തിലും തിയേറ്ററില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് ആസിഫ് അലിയുടെ സൈലന്റ് ഹിറ്റ് ചിത്രം ‘ആഭ്യന്തര കുറ്റവാളി’. ഈ അവസരത്തില്‍ സിനിമയുടെ സക്സസ് പ്രൊമോ സോങ് റിലീസ് ചെയ്തു. ക്രിസ്റ്റി ജോബിയാണ് ഗാനത്തിന് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. മനു മഞ്ജിത്, മലയാളി മങ്കീസ് എന്നിവരാണ് രചന. സഹദേവന് എന്ന കേന്ദ്ര കഥാപാത്രത്തില്‍ ആസിഫ് അലിയുടെ മിന്നും പ്രകടനത്തിനൊപ്പം സിദ്ധാര്‍ഥ് ഭരതന്, ഹരിശ്രീ അശോകന്, ജഗദീഷ് , അസീസ് നെടുമങ്ങാട്, ആനന്ദ് മന്മദന് തുടങ്ങി ചിത്രത്തിലെ പ്രധാന റോളുകളിലെത്തിയ താരങ്ങളെല്ലാം മികച്ച പ്രകടനമാണ് ആഭ്യന്തര കുറ്റവാളിയില്‍ കാഴ്ചവച്ചിരിക്കുന്നത്. നൈസാം സലാം പ്രൊഡക്ഷന്റെ ബാനറില്‍ നൈസാം സലാം നിര്‍മ്മിച്ച ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് സേതുനാഥ് പദ്മകുമാറാണ്. തുളസി, ശ്രേയാ രുക്മിണി എന്നിവര്‍ നായികമാരായെത്തുന്ന ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ ജോജി,വിജയകുമാര്‍, ബാലചന്ദ്രന് ചുള്ളിക്കാട്, പ്രേം നാഥ്, നീരജാ രാജേന്ദ്രന്, റിനി ഉദയകുമാര്‍, ശ്രീജാ ദാസ് എന്നിവര്‍ അവതരിപ്പിക്കുന്നു.