വിജയ് ദേവെരകൊണ്ട നായകനായ ‘കിങ്ഡം’ ഒടിടിയിലേക്ക്. ഇന്ത്യയില് മാത്രം ഓപ്പണിംഗില് 15.75 കോടി കിങ്ഡം നെറ്റ് കളക്ഷനായി നേടി എന്നായിരുന്നു ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്ട്ട്. നിലവില് കിങ്ഡം ഇതുവരെ 82.04 കോടി രൂപയാണ് ആഗോളതലത്തില് നേടിയിട്ടുള്ളത്. തിയറ്റര് റണ് അവസാനിക്കാറായ സാഹചര്യത്തില് ഒടിടിയിലേക്ക് നെറ്റ്ഫ്ലിക്സിലൂടെ കിങ്ഡം എത്തുകയാണ്. ഓഗസ്റ്റ് 27 മുതലാണ് സ്ട്രീമിംഗ്. ചിത്രത്തിനായി 12 കോടി രൂപയാണ് അനിരുദ്ധ് രവിചന്ദര് പ്രതിഫലം വാങ്ങിച്ചത്. ആക്ഷന് ഡ്രാമ ഗണത്തില് പെടുന്ന ചിത്രത്തില് ശാരീരികമായി വലിയ മേക്കോവര് നടത്തിയാണ് ദേവരകൊണ്ട അഭിനയിച്ചിരിക്കുന്നത്. തെലുങ്കിന് പുറമെ തമിഴ്, ഹിന്ദി പതിപ്പുകളിലും ചിത്രം പ്രദര്ശനത്തിന് എത്തിയിട്ടുണ്ട്. തെലുങ്ക് പതിപ്പില് ജൂനിയര് എന്ടിആര് ആണ് നറേറ്റര് ആയി എത്തുന്നത്. തമിഴില് ഈ സ്ഥാനത്ത് സൂര്യയും ഹിന്ദിയില് രണ്ബീര് കപൂറുമാണ്. സാമ്രാജ്യ എന്നാണ് ഹിന്ദി പതിപ്പിന്റെ പേര്.
‘കിങ്ഡം’ നെറ്റ്ഫ്ലിക്സില് ഓഗസ്റ്റ് 27 മുതല്
