പപ്പായ തികച്ചും ഒരു ആരോഗ്യഭക്ഷണമാണ്. വൈറ്റമിന്‍ എ, സി, പൊട്ടാസ്യം, നാരുകള്‍ തുടങ്ങിയവയാല്‍ സമ്പന്നം. എന്നാല്‍ മറ്റ് ചില ഭക്ഷണങ്ങളോടൊപ്പം പപ്പായ കഴിക്കുന്നത് ഗുണത്തെക്കാളേറെ ദോഷം ചെയ്യും. ചില ഭക്ഷണങ്ങളുടെ, പ്രത്യേകിച്ച് പ്രോട്ടീന്റെ ദഹനത്തെ തടസ്സപ്പെടുത്തുന്ന ചില എന്‍സൈമുകള്‍ പപ്പായയില്‍ അടങ്ങിയിട്ടുണ്ട് എന്നതാണ് ഇതിനു കാരണം. പഴുത്ത പപ്പായയോടൊപ്പം പച്ചപപ്പായ കഴിക്കരുത്. ഇത് വയറുവേദനയും ദഹനക്കേടും ഉണ്ടാക്കും. പപ്പായയോടൊപ്പം കുക്കുമ്പര്‍ അഥവാ സാലഡ് വെള്ളരി കഴിക്കുന്നത്, വയറു വീര്‍ക്കല്‍, വായുക്ഷോഭം, വയറുവേദന, അതിസാരം എന്നിവയ്ക്കു കാരണമാകും. മുന്തിരിങ്ങ അമ്ലഗുണമുള്ളതാകയാല്‍ പപ്പായയോടൊപ്പം ഇത് കഴിച്ചാല്‍ അസിഡിറ്റിയും വായുകോപവും ഉണ്ടാകും. പപ്പായയോടൊപ്പം പാല് ഉല്പന്നങ്ങളായ പാല്, പാല്‍ക്കട്ടി, വെണ്ണ, യോഗര്‍ട്ട് ഇവ കഴിക്കുന്നത് വയറുവേദനയ്ക്കും ദഹനപ്രശ്നങ്ങള്‍ക്കും കാരണമാകും. വറുത്തഭക്ഷണങ്ങളായ ഫ്രൈഡ് ചിക്കന്‍, ഫ്രഞ്ച്ഫ്രൈസ് തുടങ്ങിയവയ്ക്കൊപ്പം പപ്പായ കഴിക്കരുത്. ഇത് വയറിന് അസ്വസ്ഥത ഉണ്ടാക്കും. നാരകഫലങ്ങളായ ഓറഞ്ച്, ഗ്രേപ്പ് ഫ്രൂട്ട്, നാരങ്ങ തുടങ്ങിയവ പപ്പായയോടൊപ്പം ചേരുമ്പോള്‍ ഒരു പുളി രുചി ഉണ്ടാവുകയും ദഹനപ്രശ്നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും. തക്കാളി അമ്ലഗുണമുള്ളതായതിനാല് പപ്പായയോടൊപ്പം കഴിച്ചാല്‍ ദഹനപ്രശ്നങ്ങള്‍ ഉണ്ടാകും. ഇതു രണ്ടും കൂടി ചേരുമ്പോള്‍ ആസിഡ്റിഫ്ലക്സും നെഞ്ചെരിച്ചിലും ഉണ്ടാകും. എരിവ് കൂടിയ ഭക്ഷണങ്ങള്‍ പപ്പായയോടൊപ്പം കഴിച്ചാല്‍ വയറു വേദന, വയറു കമ്പിക്കല്‍, അതിസാരം എന്നിവയ്ക്കു കാരണമാകും. ദഹനക്കേടിനും ഇത് കാരണമാകും. ദഹന പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ പപ്പായ തനിയെ കഴിക്കുക. അല്ലെങ്കില്‍ സ്റ്റാര്‍ച്ചും പ്രോട്ടീനും കുറഞ്ഞ പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും ഒപ്പം കഴിക്കുക. ഒരു സമയം കൂടിയ അളവില്‍ കഴിക്കുന്നത് ഒഴിവാക്കണം. ദഹനക്കേട് ഉണ്ടാക്കും എന്നതിനാലാണിത്.