പ്രതിഷേധവുമായി താമരശ്ശേരി രൂപത. സന്യാസിനി മഠങ്ങളെ പീഡന കേന്ദ്രങ്ങളായി ചിത്രീകരിക്കുന്നു എന്ന പേരിൽ ക്രൈസ്തവസഭകൾ കക്കുകളി നാടകത്തിനെതിരെ എതിർപ്പുമായി രംഗത്തെത്തിയിരുന്നു. ഇതേ തുടർന്ന് ഇന്ന് വൈകിട്ട് കോഴിക്കോട് എടച്ചേരിയിൽ നാടകം പ്രദർശിപ്പിക്കുന്ന കേന്ദ്രത്തിന് മുന്നിൽ പ്രതിഷേധിക്കുമെന്ന് രൂപത അധികൃതർ അറിയിച്ചു.വൈകിട്ട് ആറ് മണിക്കാണ് ഈ നാടകം അവതരിപ്പിക്കുന്നത്. അവിടെ വിശ്വാസ സമൂഹത്തെ ചേർത്തു നിർത്തി പ്രതിഷേധ ജാഥ നയിക്കുമെന്നാണ് തലശ്ശേരി രൂപത അറിയിച്ചിരിക്കുന്നത്.