ട്രെയിൻ തീവെപ്പിൽ പ്രതി പിടിയിലായ വിഷയത്തിൽ മഹാരാഷ്ട്ര ഡിജിപിയുമായി ബന്ധപ്പെടുന്നുണ്ടെന്നും, എത്രയും പെട്ടെന്ന് പ്രതിയെ കേരളത്തിലെത്തിക്കുമെന്നും ഡിജിപി അനിൽകാന്ത് പറഞ്ഞു. പ്രതിയെ മഹാരാഷ്ട്രയിലെ മുംബൈയിലാണ് എടിഎസ് കസ്റ്റഡിയിൽ എടുത്തത്. കേന്ദ്ര ഏജൻസികളാണ് പ്രതിയെ കുറിച്ച് മുംബൈ എടിഎസിന് വിവരം നൽകിയതെന്നും അദ്ദേഹം പറഞ്ഞു.