ഒമ്പത് നിറങ്ങളില്‍ പുറത്തിറങ്ങിയ അതിവേഗ ഇലക്ട്രിക് സ്കൂട്ടറായ കൊമാക്കി വെനീസിന് ആവശ്യക്കാരേറുന്നു. റീജനറേറ്റീവ് ബ്രേക്കിംഗ്, റിപ്പയര്‍ സ്വിച്ച്, മൊബൈല്‍ കണക്ടിവിറ്റി തുടങ്ങിയ ഫീച്ചറുകളുമുണ്ട്. വലിയ ഇരിപ്പിടവും അധിക സ്റ്റോറേജ് ബോക്സ് സൗകര്യവും മികവാണ്. നാലര മണിക്കൂറാണ് ചാര്‍ജിംഗ് സമയം. ഒറ്റ ചാര്‍ജിംഗില്‍ 200 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം. രണ്ട് ടയറുകളിലും ഡിസ്ക് ബ്രേക്കുണ്ട്. ക്രൂസ് കണ്ട്രോളുമുണ്ട്. 72 വാട്സ് ലിതിയം ബാറ്ററി, നാല് മോഡുകള്‍, 3000 വാട്സിന്റെ മോട്ടോര്‍ എന്നിവയും വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗാര്‍ഡ്, യൂട്ടിലിറ്റി ബോക്സ് എന്നിവ കമ്പനി സൗജന്യമായി നല്കുന്നു. 250 കിലോയാണ് ലോഡിംഗ് കപ്പാസിറ്റി. കൊമാക്കി വെനീസിന്റെ ഓണ്‍റോഡ് വില 1,78,000 രൂപ.
കൊമാക്കി വെനീസിന് പ്രിയമേറുന്നു
