ആം ആദ്മി കൗൺസിലർമാരും ബിജെപി കൗണ്‍സിലര്‍മാരും തമ്മിലുള്ള സംഘര്‍ഷത്തിന്‍റെ സാഹചര്യത്തിലാണ് ദില്ലി മേയര്‍ തെരഞ്ഞെടുപ്പ് മാറ്റി വച്ചത്. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും. ഗവർണ്ണർ
നാമനിർദേശം ചെയ്ത അംഗങ്ങളുടെ സത്യപ്രതിജ്ഞ ആദ്യം നടത്തിയതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് മേയർ തെരഞ്ഞെടുപ്പ് മാറ്റിവച്ചതിലേയ്ക്ക് എത്തിച്ചത്.
തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് സത്യപ്രതിജ്ഞ നടത്താത്തതിൽ ആപ് കൗൺസിലർമാർ പ്രതിഷേധിച്ചു.
ഇത്
സംഘർഷത്തിലേക്ക് എത്തിച്ചത്. സാധാരണയായി അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷമാണ് മേയർ വോട്ടെടുപ്പ് നടക്കുക. തെരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാർ കൂടാതെ പത്തംഗങ്ങളെ ലഫ്. ഗവർണർക്ക് നാമ നിർദേശം ചെയ്യും. ഇവർക്കാണ് താത്ക്കാലിക സ്പീക്കറായി ലഫ് ഗവർണർ നിയമിച്ച സത്യ ശർമ്മ ആദ്യം സത്യപ്രതിജ്ഞ ചെയ്യാൻ അവസരം നൽകിയത്. അതോടെ ആപ് പ്രതിഷേധ മുദ്രാവാക്യമുയർത്തുകയായിരുന്നു. തുടർന്നാണ് മേയർ തെരഞ്ഞെടുപ്പ് നിർത്തി വച്ചത്.
ഡൽഹി കോർപ്പറേഷനിൽ മേയർ തെരഞ്ഞെടുപ്പ് മാറ്റിവച്ചു
![ഡൽഹി കോർപ്പറേഷനിൽ മേയർ തെരഞ്ഞെടുപ്പ് മാറ്റിവച്ചു 1 jpg 20230107 071446 0000](https://dailynewslive.in/wp-content/uploads/2023/01/jpg_20230107_071446_0000-1200x675.jpg)