ഡാര്‍ക്ക് ചോക്ലേറ്റിന് ആരോഗ്യപരമായ ഗുണങ്ങള്‍ കൂടുതലാണെന്ന് വിദഗ്ധര്‍ പറയുന്നു. ഡാര്‍ക്ക് ചോക്ലേറ്റില്‍ ഫ്‌ലാവനോയ്ഡുകള്‍ എന്ന ആന്റിഓക്‌സിഡന്റുകള്‍ ധാരാളമുണ്ട്. ഇവ രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. നല്ല കൊളസ്‌ട്രോള്‍ വര്‍ധിപ്പിക്കാനും മോശം കൊളസ്‌ട്രോള്‍ ഓക്‌സിഡേഷന്‍ കുറയ്ക്കാനും ഇത് സഹായിക്കും. ശരീരത്തില്‍ ഉണ്ടാകുന്ന ഫ്രീ റാഡിക്കലുകള്‍ കോശങ്ങള്‍ക്ക് നാശം വരുത്താം. ഡാര്‍ക്ക് ചോക്ലേറ്റിലെ ആന്റിഓക്‌സിഡന്റുകള്‍ ഈ നാശത്തെ ചെറുക്കാന്‍ സഹായിക്കുന്നു. ഇതുവഴി വാര്‍ദ്ധക്യലക്ഷണങ്ങള്‍ വൈകിപ്പിക്കാനും ചില രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും കഴിയും. ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് തലച്ചോറിലേക്കുള്ള രക്തപ്രവാഹം വര്‍ധിപ്പിക്കുമെന്ന് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഇത് ഓര്‍മ്മശക്തി, ശ്രദ്ധ, പഠനശേഷി എന്നിവ മെച്ചപ്പെടുത്താന്‍ സഹായിക്കാം. പരീക്ഷാ സമയത്തോ മാനസികമായി കൂടുതല്‍ ശ്രദ്ധ ആവശ്യമായ ജോലികളിലോ ചെറിയ അളവില്‍ ഡാര്‍ക്ക് ചോക്ലേറ്റ് ഉപയോഗിക്കുന്നത് ഗുണം ചെയ്യാം. ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുമ്പോള്‍ ശരീരത്തില്‍ സെറോട്ടോണിന്‍, എന്‍ഡോര്‍ഫിന്‍ തുടങ്ങിയ ഫീല്‍ ഗുഡ് ഹോര്‍മോണുകളുടെ ഉത്പാദനം വര്‍ധിക്കുന്നു. ഇത് സമ്മര്‍ദ്ദം കുറയ്ക്കാനും മനസ്സിനെ സന്തോഷകരമാക്കാനും സഹായിക്കുന്നു. ദിവസവും 20 മുതല്‍ 30 ഗ്രാം വരെ ഡാര്‍ക്ക് ചോക്ലേറ്റ് മതിയാകും. അതിലധികം കഴിച്ചാല്‍ കലോറി കൂടുതലായി ലഭിക്കുകയും ശരീരഭാരം വര്‍ധിക്കാനുള്ള സാധ്യത ഉണ്ടാകുകയും ചെയ്യും. 70 ശതമാനമോ അതിലധികമോ കൊക്കോ ഉള്ളത് തിരഞ്ഞെടുക്കുക.
ഡാര്‍ക്ക് ചോക്ലേറ്റില്‍ ആരോഗ്യപരമായ ഗുണങ്ങള്‍ കൂടുതല്‍
