ജനകീയ പ്രതിരോധ ജാഥ പ്രചാരണം മലപ്പുറത്ത് പുരോഗമിക്കുന്നതിനിടെ ആകാശ് തില്ലങ്കേരി ഉൾപ്പെടെ ആരുടേയും വാൽ സിപിഎമ്മിന്റെ തോളിൽ ഇല്ലെന്നു പഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദൻ,തിരൂരിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാങ്കേതിക സർവകലാശാലയിൽ ഗവർണറുടെ ഇടപെടൽ പ്രതിഷേധാർഹമാണെന്നും വിദ്യാഭ്യാസ രംഗത്ത് ആർഎസ്എസിന്റെ കാവിവൽക്കരണത്തിന്റെ ഭാഗമാണ് ഇതെന്നും ഗോവിന്ദൻ പറഞ്ഞു. പത്തനംതിട്ട പണപ്പിരിവിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും , തെറ്റുകൾ ഉണ്ടെങ്കിൽ പാർട്ടി തിരുത്തി മുന്നോട്ട് പോകുമെന്നും അദ്ദേഹം അറിയിച്ചു. കെഎസ്ആർടിസി വിദ്യാർഥി കൺസഷൻ ഇളവിലെ നിയന്ത്രണം പാർട്ടി പരിശോധിക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
പത്തനംതിട്ടയിലെ പണപിരിവിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദൻ
