വിഴിഞ്ഞത്ത് സമവായ നീക്കം സജീവമാക്കി സംസ്ഥാന സർക്കാർ. വിഴിഞ്ഞം വിഷയം ചർച്ച ചെയ്യാനായി മന്ത്രിസഭാ ഉപസമിതിയുടെ അടിയന്തിര യോഗം മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു. ഇന്ന് വൈകിട്ട് 5 മണിക്കാണ് ഉപസമിതി യോഗം ചേരുന്നത്. ശേഷം സംര സമിതിയുമായും ചർച്ച ഉണ്ടാകും.കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി ഉൾപ്പെട്ട സമരസമിതിയുമായി കർദ്ദിനാൾ ക്ലിമിസ് ബാവയുടെ നേതൃത്വത്തിൽ ചർച്ച നടത്തിയിരുന്നു. അതിന് ശേഷം ക്ലിമിസ് ബാവ മുഖ്യമന്ത്രിയുമായും ചർച്ച നടത്തി.
തുറമുഖത്തെ തീരശോഷണം പഠിക്കാനുള്ള സമിതിയിൽ സമരസമിതി നിർദ്ദേശിക്കുന്ന ഒരു വ്യക്തിയുണ്ടായിരിക്കണമെന്ന നിർദ്ദേശമാണ് ചർച്ചയിൽ പ്രധാനമായും ഉയർന്നുവന്നത്. പ്രദേശത്തെ വാടക വീടുകളിൽ കഴിയുന്നവരുടെ വാടക തുക ഉയർത്തണം എന്നും സമര സമിതി ആവശ്യപ്പെടുന്നുണ്ട് . പൊലീസുകാരെ ആക്രമിച്ചതടക്കമുള്ള കാര്യങ്ങൾ ചർച്ചയിൽ വന്നു. ഈ ചർച്ചയിൽ വന്ന കാര്യങ്ങളെല്ലാം മുഖ്യമന്ത്രി മന്ത്രിമാരുമായി ചർച്ച ചെയ്യും. അതിന് ശേഷമാകും സർക്കാർ തലത്തിലുള്ള തീരുമാനം ഉണ്ടാകുക.
വിഴിഞ്ഞം പ്രശ്നത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സമവായ നീക്കം
